സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 25 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,285 രൂപയാണ് നല്‍കേണ്ടത്. പവന് 200 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,280 രൂപയായി കുറഞ്ഞു.
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്. പവന് വലിയ കുതിച്ചു ചാട്ടമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നത്. ഇതോടെ സ്വര്‍ണവില വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക് കടന്നിരുന്നു. അവയിൽ നിന്ന് ഒരു ആശ്വാസമാണ് തുടർച്ചയായി ഉണ്ടാകുന്ന ഇടിവ്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.
ഇതിനിടെ സ്വര്‍ണത്തിന്റെ വില കുത്തനെ ഇടിഞ്ഞേല്‍ക്കുമെന്ന പ്രവചനങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.അമേരിക്കന്‍ ധനകാര്യസ്ഥാപനമായ മോണിങ്സ്റ്ററിലെ മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റായ ജോണ്‍ മില്‍സ് ആണ് സ്വര്‍ണത്തിന്റെ വില 38 ശതമാനത്തോളം കുറയുമെന്ന് പ്രവചിച്ചിരിക്കുന്നത്. സ്വര്‍ണ്ണം ഔണ്‍സിന് 1,820 ഡോളറായി കുറയുമെന്നാണ് ജോണിന്റെ പ്രവചനം. നിലവില്‍ ഔണ്‍സിന് 3080 ഡോളറാണ് വില.
ആഗോളതലത്തില്‍ ഉണ്ടായ രാഷ്ട്രീയ അനിശ്ചിതത്വം, സാമ്പത്തിക അസ്ഥിരത, പണപ്പെരുപ്പ ആശങ്കകള്‍ എന്നിവയാണ് നിലവില്‍ സ്വര്‍ണത്തിന് വില കൂടാന്‍ കാരണമായത്. ഇതിന് പുറമെ ട്രംപ് വീണ്ടും അധികാരത്തില്‍ ഏറിയതോടെ നടത്തിയ സാമ്പത്തിക പരീക്ഷണങ്ങളില്‍ ആശങ്കയുള്ള നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണം സുരക്ഷിത നിക്ഷേപമായി വാങ്ങിക്കൂട്ടിയതും വില കൂട്ടി.
إرسال تعليق