ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് വില വർധിപ്പിച്ചു. 50 രൂപയാണ് വർധിപ്പിച്ചത്. ഉജ്ജ്വല യോജന പദ്ധതിയിലുള്ളവർക്കും ഇല്ലാത്തവർക്കും വിലവർധന ബാധകമാകും. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. വർധന ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. 14.2 കിലോഗ്രാം പാചകവാതകമടങ്ങിയ സിലിണ്ടറിന്റെ വില 803 രൂപയിൽ നിന്ന് 853 രൂപയായി.

إرسال تعليق