മലപ്പുറത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ കാണാനില്ല; തെരച്ചില്‍ തുടരുന്നു


മലപ്പുറം: താനൂരില്‍ രണ്ട് പ്ലസ്ടു വിദ്യാർത്ഥിനികളെ കാണാതായെന്ന് പരാതി. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്‌കൂളിലെ ഫാത്തിമ ഷഹദ, അശ്വതി എന്നിവരെയാണ് ഇന്നലെ ഉച്ചമുതല്‍ കാണാതായത്.

ഇന്നലെ നടന്ന പരീക്ഷയും ഇരുവരും എഴുതിയിട്ടില്ല. ഇരുവർക്കുമായുള്ള തെരച്ചില്‍ തുടരുന്നതായി പൊലീസ് അറിയിച്ചു.

ഇന്നലെ പന്ത്രണ്ട് മണിക്ക് ശേഷമാണ് ഇരുവരെയും കാണാതായത്. ഇവർ കോഴിക്കോട് ഭാഗത്തേക്ക് പോയതായി സൂചന ലഭിച്ചിരുന്നു. ഈ ഭാഗത്ത് തെരച്ചില്‍ നടത്തുന്നുണ്ട്. അശ്വതിയുടെ ഫോണിലേക്ക് വന്ന കോളിനെ ചുറ്റിപ്പറ്റിയും അന്വേഷണം നടത്തിവരികയാണ്.

സ്‌കൂളിലേക്കെന്ന് പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്നിറങ്ങിയത്. പരീക്ഷയ്‌ക്കെത്താതായതോടെ അദ്ധ്യാപിക വീട്ടിലേക്ക് വിളിക്കുകയായിരുന്നു. തുടർന്ന് പൊലീസില്‍ വിവരമറിയിച്ചു. ഇരുവരുടെയും ഫോണുകള്‍ സ്വിച്ച്‌ ഓഫാണ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement