ഇന്നലെ നടന്ന പരീക്ഷയും ഇരുവരും എഴുതിയിട്ടില്ല. ഇരുവർക്കുമായുള്ള തെരച്ചില്‍ തുടരുന്നതായി പൊലീസ് അറിയിച്ചു.
ഇന്നലെ പന്ത്രണ്ട് മണിക്ക് ശേഷമാണ് ഇരുവരെയും കാണാതായത്. ഇവർ കോഴിക്കോട് ഭാഗത്തേക്ക് പോയതായി സൂചന ലഭിച്ചിരുന്നു. ഈ ഭാഗത്ത് തെരച്ചില്‍ നടത്തുന്നുണ്ട്. അശ്വതിയുടെ ഫോണിലേക്ക് വന്ന കോളിനെ ചുറ്റിപ്പറ്റിയും അന്വേഷണം നടത്തിവരികയാണ്.
സ്‌കൂളിലേക്കെന്ന് പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്നിറങ്ങിയത്. പരീക്ഷയ്‌ക്കെത്താതായതോടെ അദ്ധ്യാപിക വീട്ടിലേക്ക് വിളിക്കുകയായിരുന്നു. തുടർന്ന് പൊലീസില്‍ വിവരമറിയിച്ചു. ഇരുവരുടെയും ഫോണുകള്‍ സ്വിച്ച് ഓഫാണ്.
Post a Comment