പയ്യന്നൂരിൽ കോളജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം


കണ്ണൂർ പയ്യന്നൂർ കോളജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം. സീനിയർ – ജൂനിയർ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ആറ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ഹിന്ദി ഒന്നാം വർഷ വിദ്യാർത്ഥി അർജുന് വാരിയെല്ലിന് പരുക്കേറ്റു. ഒന്നാം വർഷ വിദ്യാർഥികളും മൂന്നാം വർഷ വിദ്യാർഥികളും തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

മൂന്നാം വർഷ വിദ്യാർ‌ഥികൾ ആസൂത്രണം ചെയ്ത് മർ‌ദിച്ചെന്നാണ് ഒന്നാം വർഷ വിദ്യാർഥികളുടെ പരാതി. വാരിയെല്ലിന് പരുക്കേറ്റ അർജുനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. കോളജിൽ മണിക്കൂറുകളോളം സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യം ഉണ്ടായി. പിന്നീട് പൊലീസ് എത്തിയാണ് സാഹചര്യം ശാന്തമാക്കിയത്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement