കുട്ടിയാന ചരിഞ്ഞ സംഭവത്തിൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്


കണ്ണൂർ: കരിക്കോട്ടക്കരിയിൽ ജനവാസ മേഖലയിലിറങ്ങുകയും മയക്കുവെടിവെച്ച് പിടികൂടുകയും ചെയ്ത കുട്ടിയാന ചരിഞ്ഞ സംഭവത്തിൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്. ആനയുടെ താടിയെല്ലിലെ മുറിവിൽ നിന്ന് അണുബാധ രക്തത്തിൽ വ്യാപിച്ചുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്. ആനയുടെ മസ്തിഷ്കത്തിൽ രക്തസ്രാവം കണ്ടെത്തി. കീഴ്ത്താടിയെല്ല് പൂർണമായി തകർന്നു, ആനയുടെ നാവിന്റെ മുൻഭാഗം അറ്റനിലയിലായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. പൊട്ടിത്തെറിയിലൂടെ ഉണ്ടായ പരിക്കാണെന്ന നിഗമനത്തിലാണ് അധികൃതർ.

Post a Comment

أحدث أقدم

Join Whatsapp

Advertisement