സയോജിത കൃഷി ക്ലസ്റ്റര്‍ കര്‍ഷക ശില്പശാല സംഘടിപ്പിച്ചു



തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് സയോജിത കൃഷി ക്ലസ്റ്റര്‍ കര്‍ഷക ശില്പശാലയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്അഡ്വ. കെ.കെ രത്‌നകുമാരി നിര്‍വഹിച്ചു. ജില്ലയിലെ ആറ് പഞ്ചായത്തുകളിലാണ് സംയോജിത കൃഷി രീതി നടപ്പിലാക്കുന്നത്. കര്‍ഷകര്‍ക്ക് പദ്ധതിയുടെ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ലൈവ്‌ലീഹുഡ്സര്‍വീസ് സെന്ററും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക ഉപജീവന മേഖലയില്‍ കുടുംബശ്രീകണ്ണൂര്‍ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ 'ആരോഗ്യം ആനന്ദം അതിജീവനംകാര്‍ഷിക സംസ്‌കാരത്തിലൂടെ' എന്ന സന്ദേശവുമായാണ്പദ്ധതി ആരംഭിച്ചത്. നെല്ല്, വാഴ, ക്ഷീര കര്‍ഷകരെ ഒരുമിച്ച് ചേര്‍ത്ത് ചെറുസംഘങ്ങളാക്കി കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍പരിഹരിച്ച്അസറ്റ് ക്രിയേഷനിലൂടെയും വിദഗ്ധ പരിശീലനത്തിലൂടെയും ആധുനിക സംവിധങ്ങള്‍ ഉപയോഗിച്ച് ഉല്‍പാദനം വര്‍ധിപ്പിക്കും. അവ സംഭരിച്ച് മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങളാക്കി വിപണിയില്‍ എത്തിക്കുകയും അതുവഴി കര്‍ഷകര്‍ക്ക് വരുമാനം നേടുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതി നടപ്പിലാക്കുന്നതിനായി 250 കര്‍ഷക കുടുംബങ്ങളെ വെച്ച് സര്‍വേ നടത്തി പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഇതിന്റെ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്നിര്‍വഹിച്ചു. പദ്ധതിക്കായി 40 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മൂന്ന് വര്‍ഷം കൊണ്ടാവും പദ്ധതി ഫലപ്രാപ്തിയിലെത്തുക. സ്ത്രീകളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം.വി ജയന്‍ പദ്ധതി വിശദീകരണം നടത്തി. കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജര്‍ സൈജു പത്മനാഭന്‍ ഡിപിആര്‍ വിശകലനം നടത്തി. തില്ലങ്കേരി വെറ്റിനറി ഹോസ്പിറ്റല്‍ ഡോക്ടര്‍ സി അരുണ്‍, തില്ലങ്കേരി കൃഷി ഓഫീസര്‍ എ അപര്‍ണ, കൃഷി ഇന്‍ഷുറന്‍സ് കമ്പനി കണ്ണൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടിടികെ വിഷ്ണു, ആനിമല്‍ ഹസ്ബന്‍ഡ്രി ഡിപിഎം അഞ്ജു, കേരള ചിക്കന്‍ ഫാം സൂപ്പര്‍വൈസര്‍ രോഹിത്, ന്യൂട്രിഷന്‍ ആന്‍ഡ് വെല്‍നസ് കോച്ച് സനില ബിജു എന്നിവര്‍ ശില്‍പശാലയില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടത്തി. തില്ലങ്കേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്അണിയേരി ചന്ദ്രന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പികെ രതീഷ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി സനീഷ്, മുരളീധരന്‍ കൈതേരി,എ രാജു, എം.വി ശ്രീധരന്‍, കെ.വി അലി, മോഹനന്‍, മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്ടി കൃഷ്ണന്‍, പ്രശാന്തന്‍ മുരിക്കോളി, തില്ലങ്കേരി ജൈവ കര്‍ഷകന്‍ ഷിംജിത്ത്, തില്ലങ്കേരി കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എം

Post a Comment

أحدث أقدم

Join Whatsapp

Advertisement