ഇരിട്ടി: മനുഷ്യ - വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനും വന്യ മൃഗങ്ങൾക്ക് വനത്തിനുള്ളിൽ ഭക്ഷണം ഉറപ്പുവരുത്തുന്നതിനുമായി വനം വകുപ്പ് നടപ്പിലാക്കിവരുന്ന കർമ്മ പദ്ധതിയായ ഫുഡ്, ഫോഡർ ആൻറ് വാട്ടർ മിഷന്റെ ഭാഗമായി ആറളം വന്യജീവി സങ്കേതത്തിലെ അമ്പലക്കണ്ടി വയലിലെ അധിനിവേശ കള സസ്യങ്ങൾ നീക്കം ചെയ്തു. അന്താരാഷ്ട്ര വന ദിനത്തോടനുബന്ധിച്ച് നടന്ന സ്വയം സന്നദ്ധ പ്രവർത്തനത്തിൽ ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, എന്നിവരുടെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എം. മനോജ്, കെ.കെ. മനോജ്, കെ. സുരേഷ് കൊച്ചി, കെ.കെ. ചന്ദ്രൻ, സജീവൻ തെന്നിയാടൻ, എം. രാജൻ, ആറളം റേഞ്ചിലെ ബെറ്റ് ഫോറസ്റ്റ് ഓഫീസർമാർ, താത്കാലിക വാച്ചർമാർ ഉൾപ്പെടെ മുപ്പതോളം പേർ പങ്കെടുത്തു.
إرسال تعليق