ഉളിക്കൽ: ഉളിക്കൽ നുച്യാട് വാടകവീട് കേന്ദ്രീകരിച്ച് എം ഡി എം എ വിൽപ്പന നടത്തുകയായിരുന്ന യുവതി ഉൾപ്പെടെയുള്ള മൂന്നംഗ സംഘത്തെ ഉളിക്കൽ പോലീസ് കസ്റ്റഡയിലെടുത്തു. നുച്യാട് സ്വദേശി മുബഷീർ (35), കർണ്ണാടക സ്വദേശികളായ ഹക്കീം (31), കോമള (31) എന്നിവരാണ് റൂറൽ എസ് പി യുടെ പ്രത്യേക സ്‌ക്വാഡ് വെള്ളിയാഴ്ച രാത്രി പിടികൂടിയത്. ഇവരിൽ നിന്നും 5 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു.
നുച്യാട് ഒരുപാട് കുടുംബങ്ങൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് ഇവർ താമസിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തി വന്നത്. വെള്ളിയാഴ്ച വൈകുന്നേരം 5 മണിയോടെ എത്തിയ പോലീസ് സംഘം ഇവരുടെ മുറിയുടെ വാതിലിൽ മുട്ടിയെങ്കിലും ഇവർ വാതിൽ തുറക്കാഞ്ഞതിനെത്തുടർന്ന് പോലീസ് വാതിൽ പൊളിച്ചാണ് അകത്തു കടന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് എം ഡി എം എ കണ്ടെത്തുന്നത്. പോലീസിനെ കണ്ടയുടനെ എം ഡി എം എ വെള്ളത്തിലിട്ട് നശിപ്പിക്കാനുള്ള ശ്രമവുമുണ്ടായി. കൂടുതൽ വിവരങ്ങൾക്കായി പോലീസ് ഇവരെ ചോദ്യം ചെയ്‌തു വരികയാണ് .
إرسال تعليق