ഇരിട്ടി: ഇരിട്ടി നഗരസഭ 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മട്ടുപ്പാവിൽ മുട്ടക്കോഴി പദ്ധതിയുടെ ഭാഗമായുള്ള കോഴിയും കൂടും വിതരണം നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത നിർവഹിച്ചു. വൈസ് ചെയർമാൻ പി. പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. കെ. ബൽക്കീസ്, കെ. സുരേഷ്, ടി. കെ. ഫസീല, കൗൺസിലർമാരായ പി. രഘു, കെ. നന്ദനൻ, ഷെരീഫ, എൻ. സിന്ധു, പി.പി. ജയലക്ഷ്മി, വി. പുഷ്പ ഡോ. ജോഷി ജോർജ്, വി.എൽ. വിജിൻ എന്നിവർ സംസാരിച്ചു. മണ്ണുത്തി വെറ്റിനറി കോളേജ് ഡോ. ലിജിൻ ജോസ് പദ്ധതി വിശദീകരണം നടത്തി.
إرسال تعليق