കണ്ണൂരിൽ നിന്നുള്ള ടൂറിസ്റ്റ് ബസ് ​ഗൂഡല്ലൂരിൽ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു; 17 പേർക്ക് പരിക്ക്


കണ്ണൂരിൽ നിന്നുള്ള ടൂറിസ്റ്റ് ബസ് തമിഴ്നാട്ടിൽ ഗൂഡല്ലൂരിന് സമീപം റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 17 പേർക്ക് പരിക്ക്. വാനിൽ യാത്ര ചെയ്തിരുന്ന 17 പേരെ പരിക്കുകളോടെ ഗൂഡല്ലൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ ജില്ലയിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഊട്ടിയിലേക്ക് പോകുന്നതിനിടെയാണ് ബസ് അപകടത്തിൽ പെട്ടത്. പ്രദേശത്തെ ആളുകൾ വാഹനത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരുടെ പരിക്ക് ​ഗുരുതരമല്ല.

Post a Comment

أحدث أقدم

Join Whatsapp

Advertisement