കണ്ണൂർ :- സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കു സാധ്യതയുണ്ട്. പലയിടത്തും രാവിലെ 11 മുതൽ വൈകിട്ടു നാലു വരെയാണു ചൂട് കൂടുതൽ. അതുകൊണ്ടുതന്നെ ഈ സമയത്ത് കൂടുതൽ ശ്രദ്ധ വേണം.
ജില്ലയിൽ 21 മുതൽ ചെറിയ മഴയ്ക്കു സാധ്യതയുണ്ടെങ്കിലും ചൂടിൽ വലിയ കുറവുണ്ടാകാൻ ഇടയില്ല. അതിനാൽ ചൂടിനെ കരുതിയിരിക്കണം. കഴിഞ്ഞദിവസം രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയ കണ്ണൂർ വിമാനത്താവളത്തിലാണ്. ഇന്നലെ സംസ്‌ഥാനത്ത് രണ്ടാമത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ വിമാനത്താവളത്തിലാണ്, 36.4 ഡിഗ്രി സെൽഷ്യസ്. ഏറ്റവും ഉയർന്ന ചൂട് തൃശൂർ വെള്ളാനിക്കരയിലായിരുന്നു, 36.8 ഡിഗ്രി സെൽഷ്യസ്.
إرسال تعليق