ഹരിപ്പാട് : ആലപ്പുഴയിൽ കൊലപാതകക്കേസിൽ ജാമ്യത്തിറങ്ങി ഒളിവിൽപ്പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തിയൂർ എരുവ ചേരുകുളഞ്ഞി വീട്ടിൽ സെയ്ഫുദീനെ(സെയ്ഫ്-30)യാണ് കനകക്കുന്ന് പൊലീസ് അറസ്റ്റു ചെയ്തത്. വിചാരണയ്ക്ക് ഹാജരാകാത്തതിനാൽ മാവേലിക്കര ജില്ലാ സെഷൻസ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
കണ്ണൂരിലെ ഹെറിറ്റേജ് ഹോമിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. ഇവിടെ നിന്നാണ് കഴിഞ്ഞ ദിവസം പൊലീസ് സെയ്ഫുദ്ദീനെ പിടികൂടിയത്. 2017-ഫെബ്രുവരിയിൽ കണ്ടല്ലൂർ തെക്ക് ശരവണഭവനത്തിൽ സുമേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സെയ്ഫുദ്ദീൻ. എസ്.ഐ. ബ്രിജിത്ത് ലാൽ, എ.എസ്.ഐ.മാരായ സുരേഷ് കുമാർ, ഇസ്‌ള, സീനിയർ സി.പി.ഒ.രാഹുൽ ആർ. കുറുപ്പ് എന്നിവർ ചേർന്നാണ് അറസ്റ്റു ചെയ്തത്.
إرسال تعليق