കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന അന്തർ ജില്ലാ സീനിയർ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ആലപ്പുഴ ചാമ്പ്യൻമാരായി. തിരുവനന്തപുരമാണ് റണ്ണേർസ് അപ്പ്. വാശിയേറിയ ഫൈനൽ മത്സരത്തിൽ 3 - 2 ന് ആയിരുന്നു ആലപ്പുഴ തിരുവനന്തപുരത്തെ തോൽപ്പിച്ചത്. സെമി ഫൈനലിൽ തിരുവനന്തപുരം കണ്ണൂരിനെയും ആലപ്പുഴ എറണാകുളത്തെയും തോൽപ്പിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്.
കണ്ണൂർ ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ടും കേരള ബാഡ്മിൻറൺ അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പറുമായ ഡോ. പി കെ ജഗന്നാഥൻ സമ്മാനദാനം നിർവഹിച്ചു. കണ്ണൂർ ജില്ലാ ബാഡ്മിൻറൺ അസോസിയേഷൻ പ്രസിഡണ്ട് കെ.പി. അബ്ദുൾ അസീസ്, സെക്രട്ടറി കെ.പി. പ്രജീഷ്, വൈസ് പ്രസിഡണ്ട് കെ രാജേഷ് എന്നിവർ സംസാരിച്ചു.
إرسال تعليق