അയ്യൻകുന്നിൽ സോളർ തൂക്കുവേലി നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു



ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽ കേരള വനാതിർത്തിയിൽ മുടിക്കയം, കരി, പാറയ്ക്കാമല, പുല്ലൻപാറത്തട്ട്, കച്ചേരിക്കടവ്, പാലത്തിൻകടവ് ഗ്രാമങ്ങളിൽ എത്തുന്ന കാട്ടാനകളെ പ്രതിരോധിക്കുന്നതിനുള്ള സോളർ തൂക്കുവേലിയുടെ പ്രവൃത്തി ഉദ്ഘാടനം സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു. കൃഷി വകുപ്പിൻ്റെ ആർ കെ വി വൈ പദ്ധതി പ്രകാരം വനം വകുപ്പ് കരി - മുടിക്കയം 2 കിലോമീറ്റർ (17.34 ലക്ഷം). പുല്ലൻപാറത്തട്ട് - കരി 1.5 കിലോമീറ്റർ (13.11 ലക്ഷം), മുടിക്കയം - പാറയ്ക്കാമല 2 കിലോമീറ്റർ (17.34 ലക്ഷം) എന്നിങ്ങനെ 3 റീച്ചുകളിലായി നിർമിക്കുന്ന സോളർ തൂക്കുവേലിയുടെ പ്രവൃത്തിയാണ് ആരംഭിച്ചത്. 2 മാസത്തിനകം പ്രവൃത്തി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷരായ ഐസക് ജോസഫ്, സീമ സനോജ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി റജി, കൊട്ടിയൂർ റേഞ്ചർ പി.പ്രസാദ്, അയ്യൻകുന്ന് പഞ്ചായത്ത് അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, മിനി വിശ്വനാഥൻ, ഇരിട്ടി സെക്‌ഷൻ ഫോറസ്‌റ്റ് ഓഫിസർ സി.സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement