കണ്ണൂർ വിമാനത്താവളത്തിൽ ഡിസംബറിൽ യാത്രക്കാരുടെ എണ്ണം കൂടി



മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം കൂടി. എയർപോർട്ട് അതോറിറ്റിയുടെ കണക്ക് പ്രകാരം ഡിസംബറിൽ മുൻമാസത്തേക്കാൾ 15,565 യാത്രക്കാരുടെ വർധനയാണ് ഉണ്ടായത്. ക്രിസ്മസ് അവധിയും പുതുവത്സരാഘോഷവും പ്രമാണിച്ചാണ് കൂടുതൽ യാത്രക്കാരെത്തിയത്. നവംബറിൽ ഉള്ളതിനേക്കാൾ 12,129 ആഭ്യന്തര യാത്രക്കാരും 3526 അന്താരാഷ്ട്ര യാത്രക്കാരും വർധിച്ചു.

ഡിസംബറിൽ ഡൽഹി സർവീസ് പുനരാരംഭിച്ചതും ആഭ്യന്തര യാത്രക്കാർ വർധിക്കാനിടയാക്കി. 1,20,112 യാത്രക്കാരാണ് ഡിസംബറിൽ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്. 2023 ഡിസംബറിൽ 1,05,423 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ആകെ വിമാനസർവീസുകളുടെ എണ്ണവും ഡിസംബറിൽ കൂടി. നവംബറിൽ 925 സർവീസുകളുണ്ടായിരുന്നത് 1019 ആയി ഉയർന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement