കേരള പിഎസ്‌സി, എസ്എസ്‌സി പരിശീലനം



കണ്ണൂർ:- ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷനൽ ഗൈഡൻസ് വിഭാഗം കേരള പിഎസ്‌സി, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ തുടങ്ങിയവയുടെ മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി 180 മണിക്കൂർ പരിശീലനം നൽകുന്നു. ഫെബ്രുവരി അവസാന വാരം ആരംഭിക്കുന്ന പരിശീലനത്തിന് ആദ്യം അപേക്ഷിക്കുന്ന 50 പേർക്ക് പ്രവേശനം നൽകും. പത്താംതരം മുതൽ യോഗ്യത നേടിയ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ, പേര് രജിസ്റ്റർ ചെയ്ത എക്സ്ചേഞ്ചിലോ ഫെബ്രുവരി 22ന് മുമ്പ് ഫോൺ നമ്പർ സഹിതം അപേക്ഷ സമർപ്പിക്കണം. ഫോൺ : 0497 2700831

Post a Comment

أحدث أقدم

Join Whatsapp

Advertisement