ഇരിട്ടി : കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സംസ്ഥാനത്തെ മികച്ച അധ്യാപകര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് കണ്ണൂര്‍ ഇരിട്ടി സ്വദേശി മാത്യു ജോസഫ് വരമ്പുങ്കല്‍ അര്‍ഹനായി. സംസ്ഥാനത്തെ പ്രൈമറി വിഭാഗത്തിലെ മികച്ച അധ്യാപക എക്‌സലന്‍സ് അവാര്‍ഡിനാണ് കുന്നോത്ത് സെന്റ് ജോസഫ്‌സ് യുപി സ്‌കൂളിലെ പ്രധാന അധ്യാപകനെ തെരഞ്ഞെടുത്തത്. പാഠ്യ പാഠ്യേതര, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, ജീവകാരുണ്യ, സന്നദ്ധ സംഘടന പ്രവര്‍ത്തനങ്ങളില്‍ ഉള്ള മികവ് പരിഗണിച്ചാണ് അവാര്‍ഡിന് പരിഗണിച്ചത്. പായം സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റും വൈസ് മെന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യ ഏരിയ സര്‍വീസ് ഡയറക്ടറും ആണ്. കെപിഎസ്ടിഎ സംസ്ഥാന കൗണ്‍സിലറും വിവിധ ജീവകാരുണ്യ സംഘടനകളില്‍ ഡയറക്ടരുമാണ്. ഭാര്യ ഡാനി എം സ്‌കറിയ കോളിക്കടവ് ഡൊമ്പോസ്‌കോ സ്‌കൂള്‍ അധ്യാപികയാണ്. ഡേവിസ് മാത്യു , ദിയ കാതറിന്‍ എന്നിവരാണ് മക്കള്‍.
إرسال تعليق