തലശേരി ബസ് സ്റ്റാന്റിലെ ഹൈടെക്ക് ലഹരി മരുന്ന് വിൽപന സംഘത്തെ പൂട്ടിക്കെട്ടി ഹെൽത്ത് ഇൻസ്പെക്ടറും സംഘവും; കുട്ടിമാക്കൂൽ സ്വദേശിയടക്കം മൂന്ന് പേർ അറസ്റ്റിൽ



തലശേരി: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മൂന്നുപേര്‍ പിടിയില്‍. ഇവരിൽ നിന്ന് പുകയില ഉത്പന്നങ്ങളും പിടികൂടി. തലശ്ശേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രാവിലെ നടത്തിയ പരിശോധനയിലാണ് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന
ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 3 പേർ പിടിയിലായത്. വെസ്റ്റ് ബംഗാള്‍ സ്വദേശി അക്തര്‍ ജമാന്‍ പ്രമാണി, യു പി സ്വദേശി രാധേഷ് ശ്യാം, കുട്ടിമാക്കൂല്‍ സ്വദേശി എ .രാകേഷ് എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി, സ്കൂൾ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ഇവർ വില്പന നടത്തുന്നുണ്ടെന്ന് പരാതിയുടെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു പരിശോധന. വിൽപ്പനക്കായി തയ്യാറാക്കി വെച്ച പുകയില ഉൽപ്പന്നങ്ങളുടെ ചെറുകെട്ടുകളും പിടിച്ചെടുത്തു.

ക്യൂ ആർ കോഡ് ഉൾപ്പെടെ ഉപയോഗിച്ചാണ് വിൽപ്പന. വരുംദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ നിത്യ മാധവൻ, അനിൽകുമാർ വിലങ്ങിൽ, പി.ടി. ജോഷിമോൻ, ഡ്രൈവർ പി. ജീവേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Post a Comment

أحدث أقدم

Join Whatsapp

Advertisement