സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി സ്വർണ്ണം തട്ടിയെടുത്തു ; കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ യുവാവ് പിടിയിൽ



തലശ്ശേരി :- സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ച് 25 പവൻ സ്വർണാഭരണം തട്ടിയെടുത്തു കടന്ന യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്തു. വടകര മയ്യന്നൂർ പി.പി മുഹമ്മദ് നജീറിനെ (29) ആണ് എസ്ഐ ടി.കെ അഖിലിന്റെ നേതൃത്വത്തിൽ വീട്ടിൽ നിന്നു പിടികൂടിയത്. കണ്ണൂർ താഴെചൊവ്വ സ്വദേശിനിയുടെ പരാതിയിലാണു നടപടി.

യുവതിയിൽനിന്നു തട്ടിയെടുത്തു വിറ്റ സ്വർണത്തിൽ 14 പവൻ വടകരയിലെ ജ്വല്ലറിയിൽ നിന്ന് കണ്ടെടുത്തു. സ്വർണം വിറ്റു വീട്ടിൽ സൂക്ഷിച്ച 7.50 ലക്ഷം രൂപയും സ്കൂട്ടറും 2 മൊബൈൽ ഫോണുകളും പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ 9ന് രാവിലെ തലശ്ശേരി റെയിൽവേ സ്‌റ്റേഷനിൽ വച്ചാണ് യുവാവ് സ്വർണാഭരണം വാങ്ങി സ്‌കൂട്ടറിൽ കടന്നത്. പ്രതിക്കെതിരെ വടകര, വളയം, കുറ്റ്യാടി സ്‌റ്റേഷനുകളിൽ കേസുണ്ട്.

Post a Comment

أحدث أقدم

Join Whatsapp

Advertisement