ജലഗതാഗത വകുപ്പിൽ ബോട്ട് മാസ്റ്റർ നിയമനം



കണ്ണൂർ:- ജലഗതാഗത വകുപ്പിന്റെ കീഴിൽ ജില്ലയിൽ ബോട്ട് മാസ്റ്റർ തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി പാസായ ബോട്ട് മാസ്റ്റേഴ്‌സ് ലൈസൻസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് മാസ്റ്റർ ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

18-41 വയസാണ് പ്രായപരിധി. 27900-63700 രൂപ ആണ് ശമ്പളം. നിശ്ചിത യോഗ്യതയുള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഫെബ്രുവരി 18നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement