ജില്ലാതല സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു



നെഹ്റു യുവ കേന്ദ്ര കണ്ണൂര്‍, മേരാ യുവ ഭാരത് കണ്ണൂര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു. ഫുട്‌ബോള്‍ മത്സരത്തില്‍ യുവന്റസ് ചാല്‍ (കണ്ണൂര്‍ ബ്ലോക്ക്) ചാമ്പന്മാരായി. കല്ല്യാശ്ശേരി ബ്ലോക്കിലെ ബ്രദേഴ്‌സ് ഇട്ടമ്മല്‍ ക്ലബ്ബിനാണ് രണ്ടാം സ്ഥാനം. ബാഡ്മിന്റണില്‍
ഐശ്വര്യ ടി, അനുശ്രീ പ്രണവ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. യങ് സ്‌പോര്‍ടിങ്ങ് ക്ലബ്ബിലെ (ഇരിട്ടി ബ്ലോക്ക്) ശാശ്വന്ത് 100, 200 മീറ്ററുകളില്‍ സ്വര്‍ണവും 400 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിയും നേടി. കണ്ണൂര്‍ ബ്ലോക്കിലെ ജയ്ഹിന്ദ് കൊറ്റാളി ക്ലബിന്റെ യോഗരാജ് 400 മീറ്ററില്‍ സ്വര്‍ണവും 200 മീറ്ററില്‍ വെള്ളിയും നേടി. കല്ല്യാശ്ശേരി ബ്ലോക്കിലെ ഫ്രണ്ട്‌സ് കോലത്തുവയല്‍ ക്ലബ്ബിലെ കെ. അരുണ്‍ 100 മീറ്ററില്‍ വെള്ളി നേടി. വോളിബോള്‍ മത്സരത്തില്‍ തലശ്ശേരി ബ്ലോക്കിലെ പ്രിയദര്‍ശിനി മുഴപ്പാല ക്ലബ്ബിനെ തോല്‍പ്പിച്ച് ഇരിക്കൂര്‍ ബ്ലോക്കിലെ സോപാനം കല കായിക വേദി ജേതാക്കളായി. ജില്ലാതല സ്പോര്‍ട്‌സ് മീറ്റ് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സജിത ഉദ്ഘാടനം ചെയ്തു. മിഥുന്‍ രാജ് അധ്യക്ഷത വഹിച്ചു. എം.ആര്‍.സി മുന്‍ സര്‍വ്വീസസ് ഫുട്‌ബോളര്‍ ദാസന്‍ മഠത്തില്‍ വിജയികള്‍ക്ക് സമ്മാനം നല്‍കി

Post a Comment

أحدث أقدم

Join Whatsapp

Advertisement