എടക്കാനം ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കമായി



ഇരിട്ടി: എടക്കാനം ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിനും ഭാഗവത സപ്താഹം യജ്ഞത്തിനും തുടക്കമായി.
ഉത്സവാഘോഷത്തിൻ്റെ ഭാഗമായി നടന്ന കലവറ നിറയ്ക്കൽ ഘോഷയാത്ര ചേളത്തൂരിൽ നിന്നും ആരംഭിച്ച് ക്ഷേത്രാങ്കണത്തിൽ സമാപിച്ചു. പി.വി.തമ്പായിയമ്മ ഭദ്രദീപം തെളിയിച്ചു.
ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി തന്ത്രി ബ്രഹ്മശ്രീ ഇടവലത്ത് പുടയൂർ മനയിൽ കുബേരൻ നമ്പൂതിരിപ്പാടിൻ്റെയും യജ്ഞാചാര്യൻ ബ്രഹ്മശ്രീ പാലോന്നം മുരളീധരൻ നമ്പൂതിരിയുടെയും നേതൃത്വത്തിൽ ഏഴുനാൾ നീണ്ടു നിൽക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തിനും തുടക്കമായി.
പ്രതിഷ്ഠാദിനമായ 16ന് രാത്രി 7.30 ന് താലപ്പൊലിയോടുകൂടിയുള്ള ഇളനീർ കാഴ്ച്ച വരവ് നടക്കും. 17 ന് വൈകിട്ട് 2 മണിക്ക് അക്ഷരശ്ലോക സദസ്സ് നടക്കും വൈകിട്ട് 6.30ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം പ്രസിഡൻ്റ് എം. വി. പത്മനാഭൻ അധ്യക്ഷനാകും.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ നഗരസഭ കൗൺസിലർമാരായ എൻ.സിന്ധു, കെ.മുരളിധരൻ എന്നിവർ അനുമോദിക്കും. ക്ഷേത്രം സെക്രട്ടറി കെ.രാമകൃഷ്ണൻ, മാതൃസമിതി പ്രസിഡൻ്റ് എം.വി. രുഗ്മിണി എന്നിവർ സംസാരിക്കും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.
സമാപന ദിവസമായ18 ന് രാവിലെ മുതൽ നടക്കുന്ന മഹോത്സവ ചടങ്ങുകളോടൊപ്പം വൈകിട്ട് 2 മണിക്ക് അക്ഷരശ്ലോക സദസ്സ്, രാത്രി 7 മണിക്ക് നെല്ല്യാട് പഞ്ചവാദ്യസംഘം അവതരിപ്പിക്കുന്ന തായമ്പക 8 മണിക്ക് വട്ടക്കുന്നം ഹരികൃഷ്ണൻ നമ്പൂതിരിയുടെ തിടമ്പുനൃത്തം എന്നിവ നടക്കും.

Post a Comment

أحدث أقدم

Join Whatsapp

Advertisement