ഇരിട്ടി: ആറളം ഫാമിൽ കാട്ടാന അക്രണത്തിൽ ദമ്പതികൾ മരണപ്പെട്ട സംഭവത്തിൽ വനം വകുപ്പിന്റെ വീഴ്ച്ചയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ കറിന് മുകളിൽ കയറിനിന്ന് പ്രതിഷേധിച്ചു. ആറളം പഞ്ചായത്തിൽ വിളിച്ചു ചേർത്ത സർവ്വ കക്ഷിയോഗത്തിൽ പങ്കെടുക്കാനെത്തിയ വനം മന്ത്രി എ.കെ ശശീന്ദ്രന് നേരെയായിരുന്ന യൂത്ത് കോൺഗ്രസിന്റെ മിന്നൽ പ്രതിഷേധം.എടൂർ ടൗണിൽ വെച്ച് കനത്ത സുരക്ഷിയിൽ എത്തിയ മന്ത്രിയുടെ കാറിന് മുന്നിലേക്ക് പോലീസിന്റെ കണ്ണ് വെട്ടിച്ച് പ്രവർത്തകർ എടുത്തു ചാടുകയായിരുന്നു. യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് നിധിൻ നടുവനാട് മന്ത്രിയുടെ കാറിന് മുകളിലേക്ക് ചാടിക്കയറി. ഒരുനിമിഷം സുരക്ഷാ സംഘം പകച്ചുപോയെങ്കിലും ഉടൻ തന്നെ നിധിന്റെ ഉടുമുണ്ടിയിൽ പിടികിട്ടയി പോലീസ് മുണ്ട് അഴിച്ചെടുക്കുകയും നിധിനെ കീഴ്‌പ്പെടുത്തുകയുമായിരുന്നു.കരിങ്കൊടി കാണിച്ച നിധിനേയും മറ്റ് നേതാക്കളായ നിവിൽ മാനുവൽ, പേരാവൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജിജോ അറക്കൽ,കെ എസ് യു ജില്ലാ സെക്രട്ടറി എ ബിൻ പുന്നവയൽ, അമൽ മാത്യു, ഷിജിൻ ജയൻ, നജീബ് പുന്നാട്, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവർക്കെതിരെ ആറളം പോലീസ് കെസ്സെടുത്തു. പ്രവർത്തകരെ പോലീസ് മർദ്ദിച്ചതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു.
إرسال تعليق