മുക്കിൽ പീടിക - കീഴ്മാടം റോഡിൽ കുനിയിൽ പീടികയ്ക്ക് സമീപം പി.ഡബ്ല്യു.ഡി ഡ്രൈനേജിൽ ഒഴുക്കിയ ശുചിമുറി മാലിന്യം കാരണം പ്രദേശം ദുർഗന്ധ പൂരിതമായിരിക്കുകയാണ്.
ഇന്നലെ അർദ്ധ രാത്രിയ്ക്ക് ശേഷമാണ് വണ്ടിയിൽ കൊണ്ടു വന്ന് മാലിന്യം ഓടയിൽ ഒഴുക്കിയതെന്ന് മനസ്സിലാവുന്നു. നൂറ് മീറ്ററോളം ഒഴുകിയ കക്കൂസ് മാലിന്യം കാരണം പരിസരത്തെ വീട്ടുകാരും യാത്രക്കാരും ഏറെ പ്രയാസമാണ് അനുഭവിക്കുന്നത്.
കടുത്ത ആരോഗ്യ- പാരിസ്ഥിതിക പ്രശ്നം സൃഷ്ടിക്കുന്ന ഈ സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തിയവരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടു വന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
إرسال تعليق