കണ്ണൂർ അഴീക്കോട് വെടിക്കെട്ട് അപകടം; 5 പേർക്ക് പരിക്ക്



കണ്ണൂർ അഴീക്കോട് വെടിക്കെട്ടിനിടെ അപകടം. നീർക്കടവ് മുച്ചിരിയൻ വയനാട്ട് കുലവൻ ക്ഷേത്രത്തിലെ തെയ്യം ഉത്സവത്തിനിടെയാണ് അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചെ പടക്കം പൊട്ടിക്കുന്നതിനിടെ നാടൻ അമിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് വീണ് പൊട്ടുകയായിരുന്നു. 12 വയസുള്ള കുട്ടിയ്ക്കടക്കം 5 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില അതീവഗുരുതരം. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കാലിന്റെ തുടയെല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റയാളെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

أحدث أقدم

Join Whatsapp

Advertisement