പട്ടികവർഗ വികസന വകുപ്പിനു കീഴിൽ ജില്ലയിലെ എട്ടാമത്തെ പ്രീമെട്രിക് ഹോസ്‌റ്റൽ മന്ത്രി ഒ.ആർ.കേളു 15ന് 10 മണിക്ക് ഉദ്ഘാടനം ചെയ്യും. കെ.കെ ശൈലജ എംഎൽഎ അധ്യക്ഷയാകും. കോളയാട് പഞ്ചായത്തിലെ പെരുവ ചെമ്പുക്കാവ് ട്രൈബൽ സെറ്റിൽമെൻ്റിൽ മുന്നേക്കർ സ്‌ഥലത്താണ് 4.5 കോടി രൂപ ചെലവിൽ പെൺകുട്ടികൾക്കുള്ള പ്രീമെട്രിക് ഹോസ്റ്റൽ ഒരുങ്ങിയത്. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലെ 1 മുതൽ 7 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്കു വേണ്ടിയാണു ഹോസ്‌റ്റൽ.
2021ലാണ് നിർമാണ പ്രവൃത്തി ആരംഭിച്ചത്. 3 നിലകളിലായി നിർമിച്ച ഹോസ്റ്റലിൽ നൂറോളം
കുട്ടികൾക്ക് താമസിക്കാം.
إرسال تعليق