മാലിന്യം വലിച്ചെറിയുന്നവര്‍ ജാഗ്രത; പയ്യന്നൂരില്‍ 12 കാമറകള്‍ കൂടി



പയ്യന്നൂർ: മാലിന്യമുക്തം നവകേരളം മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയുന്നതിനായി നഗരസഭ പദ്ധതിയില്‍ 10 ലക്ഷം രൂപ ചെലവില്‍ അഞ്ച് കേന്ദ്രങ്ങളിലായി 12 നിരീക്ഷണ കാമറകള്‍ കൂടി സ്ഥാപിച്ച്‌ നഗരസഭ.
വലിച്ചെറിയുന്നവരെ കയ്യോടെ പിടികൂടുകയാണ് ലക്ഷ്യം. 

പുഞ്ചക്കാട് പുന്നക്കടവ് പാലത്തിന് സമീപം, അന്നൂർ തട്ടാർക്കടവ് പാലം, കേളോത്ത് ഉളിയത്ത് കടവ്, മൂരിക്കൊവ്വല്‍ മാലിന്യ സംസ്കരണ കേന്ദ്രം, പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് കാമറകള്‍ സ്ഥാപിക്കുന്നത്. 

കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പൂർത്തിയാക്കി നഗരസഭ ക്ലീൻ സിറ്റി മാനേജറുടെ നേതൃത്വത്തില്‍ നിർവഹണ ഏജൻസി സ്ഥലം സന്ദർശിച്ചു. മാലിന്യമുക്തം നവകേരളം ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി നേരത്തേ 16 കേന്ദ്രങ്ങളിലായി 27 സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم

Join Whatsapp

Advertisement