തളിപ്പറമ്പ:- കേരള സംസ്കൃത അധ്യാപക ഫെഡറേഷൻ കണ്ണൂർ ജില്ല സമ്മേളനം ജനുവരി 31 ഫെബ്രുവരി 1 തീയതികളിൽ തളിപ്പറമ്പിൽ നടക്കും.
സമ്മേളനത്തിൻ്റെ വിജയത്തിനായി സ്വാഗത സംഘ രൂപീകരണയോഗം ജില്ല പ്രസിഡണ്ട് ലത മാണിക്കരയുടെ അധ്യക്ഷതയിൽ സംസ്കൃതാധ്യാപക ഫെഡറേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം എൻ.വി. പ്രജിത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി.ജെ.പി. നാരാണൻ , കെ.പി. അരുൺ, എം. പ്രസാദ്, എസ്. പി. മണികണ്ഠൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ശ്രീജിത്ത് ചീമേനി സ്വാഗതവും വിജെപി വിഷ്ണു നന്ദിയും പറഞ്ഞു .
പരിപാടിയുടെ വിജയത്തിനായി കൗൺസിലർ പി.വി. സുരേഷ് ചെയർമാനും കെ.പി. അരുൺ കൺവീനറും ആയ 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
إرسال تعليق