കൃഷി വകുപ്പ് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി സപ്പോർട്ട് ടു ഫാം മെക്കനൈസേഷൻ പദ്ധതിയിൽ ജില്ലയിലെ കർഷകർക്കും കർഷകഗ്രൂപ്പുകൾക്കുമായി കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി രണ്ടാം ഘട്ട ബ്ലോക്ക് തല സർവ്വീസ് ക്യാമ്പ് നടത്തുന്നു. പയ്യന്നൂർ -ജനുവരി 31ന് പയ്യന്നൂർ കൃഷിഭവൻ, കണ്ണൂർ-ഫെബ്രുവരി നാല് പാപ്പിനിശ്ശേരി കൃഷിഭവൻ, പാനൂർ-ഫെബ്രുവരി ഏഴിന് പന്ന്യന്നൂർ കൃഷിഭവൻ, ഇരിട്ടി-ഫെബ്രുവരി 14ന് തില്ലങ്കേരി അഗ്രോസർവ്വീസ് സെന്റർ, കല്ല്യാശ്ശേരി-ഫെബ്രുവരി 18ന് കല്ല്യാശ്ശേരി ബ്ലോക്ക് ഓഫീസ് എന്നിങ്ങനെയാണ് ക്യാമ്പുകൾ. അപേക്ഷ ഫോമുകൾ കൃഷിഭവനുകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് കണ്ണൂർ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഐ.ആർ.ജെ.എൻ) കാര്യാലയവുമായി ബന്ധപ്പെടാം. ഫോൺ: 8547802804, 9947622434
إرسال تعليق