കണ്ണൂര്‍ മുഴപ്പിലങ്ങാട് കെ.എസ്.ആര്‍.ടി.സിബസ് സ്കൂട്ടറില്‍ ഇടിച്ച്‌ യുവാവ് മരിച്ചു



മുഴപ്പിലങ്ങാട്: ശ്രീനാരായണ മഠത്തിന് സമീപം ദേശീയ പാതയില്‍ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച്‌ സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു.

തലശ്ശേരി ചേറ്റംകുന്ന് റോസ് മഹലില്‍ സജ്മീറാണ് ദാരുണമായി മരിച്ചത്. സിവില്‍ എഞ്ചിനീയറാണ്.

ചൊവ്വാഴ്ച രാത്രി 10.30 ന് തലശ്ശേരി യില്‍ നിന്ന് എടക്കാട് പോലീസ് സ്റ്റേഷനടുത്തുള്ള ഭാര്യ വീട്ടിലേക്ക് സർവ്വീസ് റോഡിലൂടെ വരുമ്പോള്‍ പിറകില്‍ നിന്നും വന്ന കെ.എസ്‌ആർടിസി ബസ്സ് ഇടിക്കുകയായിരുന്നു. 

ഗുരുതരാവസ്ഥയില്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുഴപ്പിലങ്ങാട് ടിപ്ടോപ്പ് റഹ് മാനിയ മസ്ജിദിന് സമീപം പരേതനായ അബ്ബാസ് ഹാജിയുടെ മകള്‍ ശബാനയാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്. 

Post a Comment

أحدث أقدم

Join Whatsapp

Advertisement