ഇരിട്ടി: ജില്ലയിലെ മനുഷ്യ വന്യജീവി സംഘർഷങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് പഞ്ചായത്ത് തലത്തിൽ ചർച്ചചെയ്ത് പരിഹരിക്കാൻ തീരുമാനം. കേരളാ വനം ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ ഐ എഫ് എസ്സിന്റെ നേതൃത്വത്തിൽ ആറളം വളയംചാൽ വന്യജീവി സങ്കേതത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. മനുഷ്യ വന്യജീവി സംഘർഷങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തിൽ തയ്യാറാക്കിയിട്ടുള്ള സ്ട്രാറ്റജിക് പ്ലാനുകൾ, അവയുടെ പുരോഗതിയും, ഭാവി പ്രവർത്തനങ്ങളും ചീഫ് വൈൽഡ് ലൈഫ് വാർഡൻ യോഗത്തിൽ വിശദീകരിച്ചു. യോഗത്തിൽ എം എൽ എ സണ്ണി ജോസഫ്, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ.എസ്. ദീപ ഐ എഫ് എസ്, നോർത്തേൺ സർക്കിൾ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ കണ്ണൂർ, വൈൽഡ് ലൈഫ് വാർഡൻ ആറളം, അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (എസ് ഐ പി ), വിവിധ റേഞ്ച് ഫോറസ്റ്റ് ഓഫീസർമാർ സ്റ്റാഫുകൾ എന്നിവരും പങ്കെടുത്തു.
പടം
إرسال تعليق