സംസ്ഥാനത്ത് റോഡ് അപകട മരണം കുറഞ്ഞെന്ന് മോട്ടോര്‍ വാഹന വകുപ്പ്



തിരുവനന്തപുരം: കഴിഞ്ഞ ഒരു വര്‍ഷം കേരളത്തിൽ നടന്ന അപകടങ്ങളെ കുറിച്ചും അതിൽ മരണം സംഭവിച്ചവരെ കുറിച്ചുമുള്ള ഒരു കണക്ക് പുറത്തുവിട്ടിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. കഴിഞ്ഞ വർഷം 366 പേരുടെ ശ്വാസം നിലക്കാതെ സംരക്ഷിക്കാൻ സംസ്ഥാനത്തെ മികച്ച റോഡ് സുരക്ഷാ പ്രവർത്തനങ്ങളിലൂടെ സാധ്യമായതിൽ നമുക്ക് അഭിമാനിക്കാം എന്ന് തുടങ്ങുന്ന കുറിപ്പിൽ അപകടങ്ങളുടെ എണ്ണം വര്‍ധിച്ചതായും വ്യക്തമാക്കുന്നു.

2023-ൽ സംസ്ഥാനത്ത് ഉണ്ടായ 48091 അപകടങ്ങളിൽ 4080 പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം 48836 അപകടങ്ങൾ ഉണ്ടായെങ്കിലും മരണപ്പെട്ടവരുടെ എണ്ണം 3714 ആണ്. ചെറുതല്ല ആശ്വാസമെന്ന തലക്കെട്ടോടെയാണ് അപകട മരണനിരക്ക് കുറഞ്ഞ കണക്ക് ഫേസ്ബുക്കിൽ എംവിഡി പങ്കുവച്ചത്. തുടർച്ചയായി രണ്ടാമത്തെ വർഷമാണ് മരണ നിരക്കിൽ കുറവ് വന്നിരിക്കുന്നത്.  ഇരുചക്രവാഹന യാത്രക്കാരാണ് കഴിഞ്ഞ വർഷവും മരിച്ചതിൽ കൂടുതലും.

അതേസമയം, മരണനിരക്ക് കുറഞ്ഞെങ്കിലും അപകടങ്ങളുടെ എണ്ണത്തിൽ വര്‍ധനവുണ്ടായെന്നും എംവിഡിയുടെ കണക്ക് വ്യക്തമാക്കുന്നുണ്ട്.  2025ന്‍റെ തുടക്കത്തിൽ കേരളത്തിൽ പലയിടങ്ങളിലായുള്ള നിരവധി ജീവനുകള്‍ പൊലിഞ്ഞിരുന്നു. പുതുവത്സരത്തിൽ എട്ട് പേരാണ് അപകടത്തിൽ മരിച്ചത്. പിന്നാലെ സ്കൂൾ ബസ് മറിഞ്ഞുള്ള അപകടമടക്കം കേരളത്തെ ഞെട്ടിച്ചുള്ള റോഡപകടങ്ങളിൽ കുറവ് വരുന്നില്ലെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

Post a Comment

أحدث أقدم

Join Whatsapp

Advertisement