വടകരയില്‍ ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം. അക്ലോത്ത്‌നട ശ്മശാന റോഡിന് സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ചോറോട് സ്വദേശി ചന്ദ്രന്റേതാണ് മൃതദേഹം. ഇന്ന് രാവിലെ പാല് വാങ്ങാന്‍ പോയ സത്രീയാണ് മൃതദേഹം കണ്ടത്.
പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈല്‍ ഫോണും കണ്ടെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റും. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
إرسال تعليق