കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 35ാമത് ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കേരള വനിത, പുരുഷ ടീം. സാബെർ വനിതാ വിഭാഗം വ്യക്തിഗത മത്സരത്തിൽ അൽക്ക വി സണ്ണി വെള്ളി മെഡൽ കരസ്ഥമാക്കി ഉത്തരാഖണ്ഡിൽ നടക്കുന്ന 38ാമത് ദേശീയ ഗെയിംസിലേക്ക് യോഗ്യത നേടി. ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ നിന്ന് വിരമിക്കുന്ന റീഷ പുതുശ്ശേരിക്ക് സാബെർ വനിതാ വിഭാഗം വ്യക്തിഗത മത്സരത്തിലും അലോഷ്യസ് കെ ജോഷിക്ക് എപ്പി പുരുഷ വിഭാഗം വ്യക്തിഗത മത്സരത്തിലും ദേശീയ ഗെയിംസിലേക്ക് യോഗ്യത നേടാനായി. അൽക്ക വി സണ്ണി, റീഷ പുതുശ്ശേരി, ജോസ്‌ന ക്രിസ്റ്റി ജോസ്, എസ് സൗമ്യ എന്നിവരുടെ ടീം സാബെർ വനിതാ വിഭാഗത്തിലും കെ.പി ഗോപിക, പി ജി ദിയ, കെ.ബി ആര്യ, ഇ.എ അരുണിമ എന്നിവരുടെ ടീം എപ്പി വനിതാ വിഭാഗത്തിലും ദേശീയ ഗെയിംസിലേക്ക് യോഗ്യത നേടി. കേരള ഫെൻസിങ് അസോസിയേഷന്റെ കീഴിൽ 24 മത്സരാർഥികളാണ് പിസ്റ്റുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. സാഗർ എസ് ലാഗു, അരുൺ എസ്.നായർ, അഖില അനിൽ, അരുൺ രാജ്കുമാർ എന്നിവരായിരുന്നു കേരള ടീമിന്റെ പരിശീലകർ.
إرسال تعليق