കണ്ണൂര്‍ കാക്കയങ്ങാട് കെണിയില്‍ കുടുങ്ങിയ പുലിയെ കൂട്ടിലാക്കി. പുലിയെ മയക്കുവെടി വെച്ച് കൂട്ടിലേക്ക് മാറ്റുകയായിരുന്നു. പുലിയെ ആറളത്തേക്ക് കൊണ്ടുപോയി. പൊലീസിനും വനം വകുപ്പ് ജീവനക്കാര്‍ക്കും നാട്ടുകാര്‍ അഭിവാദ്യം വിളിച്ചു.
വയനാട്ടില്‍ നിന്നും സ്ഥലത്തെത്തിയ സംഘമാണ് മയക്കുവെടി വെച്ചത്. ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടിവെച്ചത്. കളക്ടറുടെ ഉത്തരവ് പ്രകാരമായിരുന്നു നടപടികള്‍ സ്വീകരിച്ചത്.
إرسال تعليق