വനംവകുപ്പിന്റെ ആറളം മീൻമുട്ടിയിലെ ക്യാമ്പ് ഓഫീസിന് നേരെ അക്രമണം നടത്തിയ രണ്ടുപേർ പിടിയിൽ



ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിൽ മീൻമുട്ടി നരിക്കടവിലെ വനം വകുപ്പിന്റെ ആന്റി പോച്ചിങ് ക്യാമ്പ് ഷെഡിന് നേരെയുണ്ടായ അക്രമണത്തിൽ രണ്ടുപേർ പിടിയിൽ. മേഖലയിലെ ചാവച്ചി, കരിയാൻകാപ്പ്, മുട്ടുമാറ്റി ആദിവാസി കോളനികൾ കേന്ദ്രീകരിച്ച് ആറളം പോലീസ് നടത്തിയ അനേഷണത്തിനൊടുവിലാണ് കോളണിയിലെ സഹോദരങ്ങളായ അനീഷ് (31), വിനോദ് എന്ന ഏലിയാസ് പക്രു (27) എന്നിവർ പോലീസിന്റെ പിടിയിലാകുന്നത്.
ഡിസംബർ 2 നും 11 നും ഇടയിലായിരുന്നു അക്രമം നടന്നത്. രണ്ടിന് ഇവിടെ ഫോറസ്റ്റ് അധികൃതർ എത്തിയശേഷം പിന്നീട് 11 ന് എത്തിയപ്പോഴാണ് എ പി സി യിൽ അക്രമം നടന്നതായി കണ്ടെത്തുന്നത്. ഓഫീസിന്റെ ഗെയിറ്റ് തകർത്ത് ഉള്ളിൽ കയറിയ അക്രമികൾ ജീവനക്കാരുടെ മുറിയിലെ കിടക്കൾ വലിച്ച് പുറത്തേക്ക് എറിയുകയും ഓഫീസിനു മുന്നിലെ പ്രവർത്തന ക്ഷമമല്ലാത്ത നിരീക്ഷണ ക്യാമറ വലിച്ച് പൊട്ടിക്കുകയും വയറിങ്ങും സ്വിച്ച് ബോർഡുകളും, സോളാർ പാനലും ബാറ്ററിയും നശിപ്പിക്കുകയും ചെയ്തു. വനം വകുപ്പ് ജീവനക്കാർ ഉപയോഗിക്കുന്ന ഭക്ഷണ പാത്രങ്ങളും സ്ലീപ്പിംഗ് ബാഗുകളും ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചു. ചുമരുകളും കരിക്കട്ടകൊണ്ട് വികൃതമാക്കിയിരുന്നു. ഭക്ഷണ പാത്രങ്ങളും ഭക്ഷ്യ വസ്തുക്കളും മോഷ്ടിക്കപ്പെട്ടതിനാൽ മാവോയിസ്റ്റുകളാകാം ഇതിനു പിന്നിൽ എന്നാണ് കരുതിയിരുന്നത്. 
എന്നാൽ അന്വേഷണത്തിൽ ചുവരുകളിൽ ചില ചിഹ്നങ്ങൾ വരക്കുകയും എഴുതുകയും ചെയ്തതിൽ നിന്നും ഇത് മാവോയിസ്റ്റുകൾ ആകാനിടയില്ലെന്ന് മനസ്സിലായതോടെയാണ് പ്രദേശങ്ങളിലെ ആദിവാസി കോളനികളിലേക്ക് അന്വേഷണം നീളുന്നത്. കോളനികളിലെ മൂപ്പന്മാരെയും മത്തും സമീപിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സഹോദരങ്ങളായ അനീഷിലേക്കും വിനോദിലേക്കും അന്വേഷണം നീളുന്നത്. ഇവർ മദ്യപിച്ച് വീട്ടിലും മറ്റും ബഹളമുണ്ടാക്കുകയും അലഞ്ഞു തിരിഞ്ഞു നടക്കുന്നവരുമാണെന്നും ഇടയ്ക്കിടെ കാട്ടിലും മറ്റും കയറുന്നവരാണെന്നും രഹസ്യ വിവരം ലഭിച്ചു. വീരാജ്‌പേട്ടയിലും മറ്റും തൊഴിലിനു പോകാറുള്ള ഇവരെ പൊലീസിന് കണ്ടെത്താനായില്ല. ഞായറാഴ്ച വൈകുന്നേരം 6 മണിയോടെ ആറളം ഫാമിലെ ഇവർ താമസിക്കുന്ന ഒൻപതാം ബ്ലോക്കിലെ ഇവരുടെ വീടിനു സമീപത്തെ ഒരു ഒഴിഞ്ഞ വീട്ടിൽ എത്തി ബഹളം വെക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. രണ്ടുപേരെയും തിരിച്ചറിഞ്ഞ പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തു സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. മദ്യ ലഹരിയിലായിരുന്നതിനാൽ പോലീസിന്റെ ചോദ്യചെയ്യലിൽ ആദ്യം ഇവർ സഹകരിച്ചില്ല. തിങ്കളാഴ്ച രാവിലെ വിശദമായി ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. ജാതിപത്രിയെടുക്കാൻ കാട്ടിൽ കയറിയ ഇവർ ഭക്ഷണം വെക്കാൻ പാത്രമില്ലാത്തതിനാൽ ക്യാമ്പ് ഷെഡ്‌ഡിനെക്കുറിച്ചു വിവരമുള്ളതിനാൽ ഇവിടെ എത്തി ഗ്രിൽസ് തകർത്ത് അകത്തു കയറി പത്രങ്ങളും ആറ്റുമെടുത്തു പോവുകയായിരുന്നു. ഇവരെ രണ്ടുപേരെ കോടതി കൊടുത്താൽ പേര് സംഘത്തിൽ ഉണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. ആറളം പോലീസ് ഇൻസ്‌പെക്ടർ ആൻട്രിക് ഗ്രോമിക്, എസ് ഐ കെ. ഷുഹൈബ്, എസ് സി പി ഒ മാരായ ജയദേവൻ,രാജേഷ്, സി പി ഒ മാരായ ജോമോൻ, വിനീത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. കേസ് അന്വേഷിച്ചത്. രണ്ടുപേരെയും അറസ്റ്റ് ചെയ്ത പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement