കണ്ണൂരിൽ തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. കണിച്ചാർ സ്വദേശി ഗോപാലകൃഷ്ണൻ മരിച്ചു. ഇന്നലെ ഉച്ചക്കാണ് തേനീച്ചയുടെ ആക്രമണത്തിൽ ഗോപാലകൃഷ്ണന് ഗുരുതരമായി പരിക്കേറ്റത്. 73 വയസാണ് പ്രായം. വീട്ടിലെ പറമ്പിൽ ജോലിക്കിടെയാണ് തേനീച്ചയുടെ ആക്രമണമുണ്ടായത്. ഉടൻതന്നെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കേ ആയിരുന്നു ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചത്. കൂടെയുണ്ടാിയിരുന്ന 5 പേർക്കും തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. അവരുടെ പരിക്ക് സാരമുള്ളതല്ല.

إرسال تعليق