തദ്ദേശീയ മേഖലയിലെ കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിനും തനത് കലകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള ആദിതാളം ട്രൈബൽ ജില്ലാ കലോത്സവം ഫെബ്രുവരി ഒന്നിന് ശ്രീകണ്ഠാപുരം പൊടിക്കളം മേരിഗിരി ഹയർ സെക്കന്ററി സ്‌കൂളിൽ നടത്തും. രാവിലെ 9.30ന് അഡ്വ. സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശ്രീകണ്ഠാപുരം നഗരസഭ അധ്യക്ഷ ഡോ. കെ.വി ഫിലോമിന ടീച്ചർ അധ്യക്ഷയാകും. ജില്ലയിലെ 29 സി.ഡി.എസ്സുകളിലെ ബാലസഭകളിൽ നിന്നായി മൂന്നൂറിലധികം കുട്ടികൾ പങ്കെടുക്കും.
إرسال تعليق