ഉളിക്കൽ: ഉളിക്കൽ മുണ്ടന്നൂരിൽ കിണറ്റിൽ വീണ പശുവിന് രക്ഷകരായി ഇരിട്ടി അഗ്നിരക്ഷാസേന. മുണ്ടാന്നൂർ ചീത്തക്കലിലെ റംലയുടെ ഏഴ് മാസം ഗർഭിണിയായ പശുവാണ് സമീപവാസിയുടെ ആൾമറയില്ലാത്ത കിണറിൽ വീണത്. ഒന്നരമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് പശുവിനെ ഇരിട്ടി അസി. സ്റ്റേഷൻ ഓഫീസർ സി.പി. ബൈജുവിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന പുറത്തെത്തിച്ചത്. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ എൻ. ജി. അശോകൻ, ബെന്നി ദേവസ്യ, ഫയർ ആൻറ് റെസ്ക്യൂ ഓഫീസർമാരായ ഷാനിഫ് , ആഷിക്ക്, രാജേഷ്, ഹോംഗാർഡ് മാരായ, കെ. ധനേഷ്, ശ്രീജിത്ത് എന്നിവരും രക്ഷാ ദൗത്യത്തിൽ പങ്കെടുത്തു.
إرسال تعليق