കിണറിൽ വീണ പശുക്കിടാവിന്‌ ഇരിട്ടി അഗ്നിരക്ഷാസേന രക്ഷകരായി



ഇരിട്ടി: ഉളിക്കൽ മണിക്കടവിൽ കിണറിൽ വീണ പശുക്കിടാവിനെ ഇരിട്ടി അഗ്നിരക്ഷാ സേന രക്ഷിച്ചു. മണിക്കടവ് ആനറയിലെ കോഴിക്കാൽ ബിജുവിന്റെ പശുക്കിടാവാണ്‌ വെള്ളിയാഴ്ച വൈകുന്നേരത്തോടെ കിണറിൽ വീണത്. ഇരട്ടി അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ ടി.വി. ഉണ്ണികൃഷ്ണൻ, അസി. സ്റ്റേഷൻ ഓഫീസർ മെഹറൂഫ് വാഴോത്ത് എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർമാരായ പി. എച്ച്. നൗഷാദ് , പി.കെ. രാജേഷ്, ആർ. അനീഷ്, എ.പി. ആഷിക്, എച്ച് .ജി. പ്രസന്നകുമാർ എന്നിവർ സ്ഥലത്ത് എത്തി കിടാവിനെ രക്ഷിക്കുകയായിരുന്നു. എ. പി. ആഷിക് ആണ് കിണറ്റിൽ ഇറങ്ങി പശുക്കിടാവിനെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement