പി.എസ്.ഇ ഇന്റർവ്യൂ




കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ പി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം-കാറ്റഗറി നമ്പർ : 709/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 നവംബർ 30ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ അഭിമുഖം ഒന്നാം ഘട്ടം പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിൽ ഫെബ്രുവരി അഞ്ച്, ആറ്, ഏഴ് തീയതികളിൽ നടത്തും. 

കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ(സോഷ്യൽ സയൻസ്) (മലയാളം മാധ്യമം- തസ്തികമാറ്റം വഴി- കാറ്റഗറി നമ്പർ : 590/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 നവംബർ ഒന്നിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കായി ഫെബ്രുവരി ഏഴിന് പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസിൽ ഇന്റർവ്യൂ നടത്തും. 

കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ(നാച്ച്വറൽ സയൻസ്- മലയാളം മാധ്യമം-തസ്തികമാറ്റം വഴി- കാറ്റഗറി നമ്പർ : 703/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 ഒക്ടോബർ 15ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കായി ഫെബ്രുവരി ഏഴിന് പി.എസ്.സി കോഴിക്കോട് ജില്ലാ ആഫീസിൽ ഇന്റർവ്യൂ നടത്തും. 

ഉദ്യോഗാർഥികൾക്ക് ഇതു സംബന്ധിച്ച പ്രൊഫൈൽ മെസ്സേജ്, ഫോൺ മെസേജ് എന്നിവ നൽകിയിട്ടുണ്ട്.  ഉദ്യോഗാർഥികൾ ഒടിആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും സഹിതം ഇന്റർവ്യൂ ദിവസം നിശ്ചിത സമയത്ത് ജില്ലാ ഓഫീസിൽ ഹാജരാകണം.

Post a Comment

أحدث أقدم

Join Whatsapp

Advertisement