ഇരിട്ടി: അഞ്ചുദിവസം നീണ്ടുനിൽക്കുന്ന മൂലോത്തുംകുന്ന് കൈരാതി കിരാതക്ഷേത്രം പ്രതിഷ്ടാദിന മഹോത്സവത്തിന് തുടക്കമായി. ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് വെള്ളിയാഴ്ച സന്ധ്യക്ക് കലവറ സമർപ്പണം നടന്നു. ശനിയാഴ്ച രാവിലെ വേദവ്യാസ വിദ്യാപീഠം ആചാര്യൻ എ. കെ. അജയകുമാറും ശിഷ്യന്മാരും ചേർന്ന് സന്ധ്യോപാസനം ചടങ്ങ് നടത്തി. തുടർന്ന് നടന്ന ക്ഷേത്ര ഐക്യ സംഗമം ഭാരതീയ വിദ്യാനികേതൻ സംസ്ഥാന നൈതിക പ്രമുഖ് പ്രമോദ് കുന്നാവ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം സിക്രട്ടറി എ. പത്മനാഭൻ, കെ. ദിവാകരൻ എന്നിവർ സംസാരിച്ചു. മേഖലയിലെ വിവിധ ക്ഷേത്ര ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു. ഉച്ചക്ക് 2 മണിക്ക് അക്ഷരശ്ലോക സദസ്സും വൈകുന്നേരം കീഴൂർ മഹാദേവ - മഹാവിഷ്ണു ക്ഷേത്ര സന്നിധിയിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് കാഴ്ചക്കുലകളുമായുള്ള മോഹനക്കാഴ്ച എഴുന്നള്ളത്ത് നടന്നു. തുടർന്ന് പ്രാദേശിക കലാപരിപാടികളും ഭക്തിഗാനമേളയും നടന്നു.
إرسال تعليق