കണ്ണില്ലാത്ത ക്രൂരത; താമരശേരിയിൽ കിടപ്പിലായ അമ്മയെ ലഹരിക്ക് അടിമയായ മകൻ വെട്ടിക്കൊന്നു



കോഴിക്കോട് : ലഹരിമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു. കോഴിക്കോട് താമരശേരിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. അടിവാരം 30 ഏക്കർ കായിക്കൽ സ്വദേശിനി സുബൈദ(53)യാണ് കൊല്ലപ്പെട്ടത്. 25-കാരനായ മകൻ ആഷിഖാണ് അമ്മയെ കൊലപ്പെടുത്തിയത്.

ബ്രെയിൻട്യൂമർ ശസ്ത്രക്രിയ കഴിഞ്ഞ് സുബൈദ പൂർണ്ണമായും കിടപ്പിലായിരുന്നു. ബെംഗളൂരുവിലെ ഡി അഡിഷൻ സെൻ്ററിലായിരുന്ന മകൻ അമ്മയെ കാണാൻ എത്തിയപ്പോഴാണ് ക്രൂരമായ കൊലപാതകം നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്.

സുബൈദയുടെ സഹോദരി ഷക്കീലയുടെ പുതുപ്പാടി ചോയിയോടുള്ള വീട്ടിൽ വെച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

أحدث أقدم

Join Whatsapp

Advertisement