പിഎസ്‌സി ; പൊതുപ്രാഥമിക പരീക്ഷയെഴുതാനാകാത്തവർക്ക് വീണ്ടും എഴുതാൻ അവസരം



തിരുവനന്തപുരം:- ആദ്യ മൂന്നുഘട്ടങ്ങളിലെ പത്താംതലം പൊതുപ്രാഥമിക പരീക്ഷയെഴുതാനാകാത്തവർക്ക് ഫെബ്രുവരി എട്ടിനുള്ള നാലാംഘട്ടത്തിൽ പങ്കെടുക്കാൻ അവസരം. നിശ്ചിത കാരണങ്ങളാൽ ഹാജരാകാൻ കഴിയാത്ത വർക്കാണ് അവസരം നൽകുന്നത്. ഇതിനാവശ്യമുള്ള രേഖകൾ സഹിതം അപേക്ഷിക്കണം. പരീക്ഷാകേന്ദ്രം ഉൾപ്പെടുന്ന പി.എസ്.സി ജില്ലാ ഓഫീസിലാണ് (തിരുവനന്തപുരം ഒഴികെ) അപേക്ഷ നൽകേണ്ടത്.

തിരുവനന്തപുരം ജില്ലയിലെ അപേക്ഷകൾ പി.എസ്.സി ആസ്ഥാന ഓഫീസിലെ ഇ.എഫ് വിഭാഗത്തിൽ നൽകണം. ജനുവരി 27 മുതൽ 31-ന് വൈകുന്നേരം 5.15 വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ജനുവരി 31-നുശേഷവും 27-നു മുൻപും ലഭ്യമായ അപേക്ഷകൾ പരിഗണിക്കില്ല. അവർ വീണ്ടും അപേക്ഷിക്കണം. തപാൽ/ഇ-മെയിൽ വഴി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃക പി.എസ്.സി. വെബ്സൈറ്റിന്റെ ഹോം പേജിൽ മസ്റ്റ് 2 നോ എന്ന ലിങ്കിൽ പി.എസ്.സി എക്സാമിനേഷൻ അപ്ഡേറ്റ്സ് എന്ന പേജിൽ ലഭിക്കും. വിവരങ്ങൾക്ക് : 0471 2546260, 246.

അപേക്ഷിക്കേണ്ടത് ഇങ്ങനെ

കഴിഞ്ഞ ഡിസംബർ 28, ജനുവരി 11, 25 തീയതികളിലാണ് ആദ്യഘട്ട പരീക്ഷകൾ നടന്നത്. ഈ ദിവസങ്ങളിൽ അംഗീകൃത സർവകലാശാലകൾ/സ്ഥാപനങ്ങൾ നടത്തിയ പരീക്ഷയുണ്ടായിരുന്നവർ രണ്ട് പരീക്ഷകളുടെയും അഡ്‌മിഷൻ ടിക്കറ്റ് (പരീക്ഷാതീയതി തെളിയിക്കുന്നതിന്) സഹിതം അപേക്ഷിക്കണം.

അപകടം പറ്റി ചികിത്സയിലുള്ളവർ / അസുഖബാധിതർ എന്നിവർ ആശുപത്രിയിൽ ചികിത്സ നടത്തിയതിന്റെ ചികിത്സാസർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും നിശ്ചിത മാതൃകയിൽ ഉള്ളത് ഹാജരാക്കണം.

പ്രസവസംബന്ധമായ അസുഖങ്ങളുള്ളവർ ചികിത്സാ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് നിശ്ചിത മാതൃകയിലുള്ളത് എന്നിവ രണ്ടും ചേർത്ത് അപേക്ഷിക്കണം.

ഗർഭിണികളായ ഉദ്യോഗാർഥികളിൽ യാത്രാബുദ്ധിമുട്ടുള്ളവർ / ഡോക്ടർമാർ വിശ്രമം നിർമേദശിച്ചിട്ടുള്ളവർ എന്നിവർ അത് തെളിയിക്കുന്നതിനു ളള നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ചികിത്സാസർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

പരീക്ഷാതീയതിയിൽ സ്വന്തം വിവാഹം നടന്ന ഉദ്യോഗാർഥികൾ തെളിവുസഹിതം അപേക്ഷിക്കണം.

ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണകാരണം പരീക്ഷയെഴുതാൻ കഴിയാത്തവർ രേഖകൾ സഹിതം അപേക്ഷിക്കണം.

Post a Comment

أحدث أقدم

Join Whatsapp

Advertisement