കണ്ണൂരിന് അഴകേകി നഗര സൗന്ദര്യവൽക്കരണം ; പദ്ധതിയുടെ ടെൻഡറിന് കൗൺസിൽ അംഗീകാരം നൽകി



കണ്ണൂർ :- സ്വ‌പ്ന പദ്ധതിയായ നഗര സൗന്ദര്യവൽക്കരണം കോർപറേഷൻ ഉടൻ നടപ്പാക്കും. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതിയുടെ ടെൻഡറിന് ഇന്നലെ ചേർന്ന കൗൺസിൽ അംഗീകാരം നൽകി. ആദ്യഘട്ടത്തിൽ ഗാന്ധി സർക്കിൾ-പഴയ ബസ് സ്റ്റാൻഡ് റോഡ്, പ്ലാസ റോഡ് എന്നിവ മനോഹരമാക്കും. കണ്ണുർ നഗരത്തിന്റെ മുഖം മാറ്റുന്ന പദ്ധതിയാണിതെന്നും കൃത്യമായി മോണിറ്ററിങ് ചെയ്യുന്ന തിനു ഡിപിആർ തയാറാക്കിയ ഏജൻസിക്കു കൂടി ചുമതല നൽകാൻ കൗൺസിൽ തീരുമാനിച്ച തായും മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു.

അതിനിടെ, കിഫ്ബി പദ്ധതിയിൽ നിർമാണം തുടങ്ങിയ കോർപറേഷൻ ആസ്ഥാന മന്ദിരത്തിന്റെ പൂർത്തീകരണം അനാവശ്യമായി നീട്ടിക്കൊണ്ടുപോവുകയാണെന്നും സ്ട്രക്ചറൽ പ്രവൃത്തിക്ക് ശേഷം ഇന്റീരിയർ വർക്കിന് കോർപറേഷൻ തുക നൽകാമെന്ന് കിഫ്ബിയെ അറിയിച്ചെങ്കിലും ഏറ്റെടുത്ത് നടനിർത്തേണ്ട പൈപ്പ് കണക്ഷൻ ഒന്നും തന്നെയില്ലെന്നു കണ്ടത്തിയതിനാലാണു നടപടി. പൈപ്പ് കണക്ഷന്റെ പേരിൽ ഭീമമായ തുകയാണ് കോർപറേഷൻ അടയ്ക്കേണ്ടി വരുന്നത്. കോർപറേഷൻ അമൃത് പദ്ധതിയിൽ പൈപ്പ് കണക്ഷൻ ലഭ്യമായിട്ടുണ്ട്. ജലഅതോറിറ്റിക്ക് ഇതു സംബന്ധിച്ച് കത്ത് നൽകും. പദ്ധതി പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്നും എൻജിനീയറിങ് വിഭാഗത്തിൽ നിലവിലുള്ള ഒഴിവുകൾ നികത്താൻ പല തവണ ആവശ്യപ്പെട്ടെങ്കിലും നികത്തിയിട്ടില്ലെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.

നിയമിക്കപ്പെടുന്നത് പുതുതായി പിഎസ്‌സി ലിസ്റ്റിൽ നിന്നുള്ളവരായതിനാൽ ഇവർ കാര്യങ്ങൾ പഠിക്കുന്നതിന് സമയമെടുക്കുന്നു. ഇതു പദ്ധതികളുടെ നടത്തിപ്പ് വൈകിപ്പിക്കുന്നു. വാട്ടർ അതോറിറ്റിയുടെ കോർപറേഷൻ പരിധിയിലെ മുഴുവൻ പൊതുടാപ്പുകളും ഒഴിവാക്കാൻ കൗൺസിൽ തീരുമാനം. നില നിർത്തേണ്ട പൈപ്പ് കണക്ഷൻ ഒന്നും തന്നെയില്ലെന്നു കണ്ടെത്തിയതിനാലാണു നടപടി. പൈപ്പ് കണക്ഷന്റെ പേരിൽ ഭീമമായ തുകയാണ് കോർപറേഷൻ അടയ്ക്കേണ്ടി വരുന്നത്. കോർപറേഷൻ അമൃത് പദ്ധതിയിൽ പൈപ്പ് കണക്ഷൻ ലഭ്യമായിട്ടുണ്ട്. ജലഅതോറിറ്റിക്ക് ഇതു സംബന്ധിച്ച് കത്ത് നൽകും.

Post a Comment

أحدث أقدم

Join Whatsapp

Advertisement