മൊകേരി ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ രജിസ്റ്റർ പ്രകാശനം ചെയ്തു




മൊകേരി ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ രജിസ്റ്ററിന്റെ രണ്ടാം പതിപ്പ് പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു പ്രകാശനം ചെയ്തു. ജൈവ വൈവിധ്യങ്ങൾ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
 മൊകേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി വൽസൻ അധ്യക്ഷനായി. 
അന്യം നിന്നു പോകുന്ന ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും കണക്കെടുപ്പ് നടത്തി സംരക്ഷിക്കുന്നതിനായി രണ്ടു വർഷം നീണ്ട പ്രവർത്തനത്തിലൂടെയാണ് ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കിയത്. 
  പഞ്ചായത്ത് പരിധിയിലെ നാട്ടറിവ് സൂക്ഷിപ്പുകാരെ സമീപിച്ചും സർവെ നടത്തിയും ഓരോ വാർഡിലെയും വളണ്ടിയർമാരുടെ സേവനം ഉപയോഗ പെടുത്തിയുമാണ് ജനകീയ രജിസ്റ്റർ തയ്യാറാക്കിയത്. 
പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പി യൂസഫ്, മൊകേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജശ്രീ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ കെ വി മുകുന്ദന്‍, വി പി റഫീഖ്, വി പി ഷൈനി, 
പഞ്ചായത്ത് അംഗങ്ങളായ അനില്‍ വള്ള്യായി, പി അനിത, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ എൻ.കെ. ജയപ്രസാദ് മാസ്റ്റര്‍, പഞ്ചായത്ത് സെക്രട്ടറി കെ. സത്യൻ, ബിഎംസി ജില്ലാ കോ ഓഡിനേറ്റര്‍ എ . സുഹദ, കോ ഓർഡിനേറ്റർ ഡോ .
കെ ദിലീപ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവര്‍ സംസാരിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement