തലശ്ശേരി കെഎസ്ആർടിസിയുടെ വിനോദയാത്രാ പാക്കേജിന്റെ ഭാഗമായി വാഗമൺ പാക്കേജ് ഫെബ്രുവരി ഏഴിന് വൈകീട്ട് ഏഴിന് നിന്ന് തലശ്ശേരിയിൽനിന്ന് പുറപ്പെടും. ആദ്യദിനം വാഗമണ്ണിലെ പൈൻമര കാടുകളും മൊട്ട കുന്നും അഡ്വഞ്ചർ പാർക്കും ഉളുപ്പുണി ടണലും കോട്ടമലയും ഇടുക്കി ഡാം വ്യൂ പോയിന്റും സന്ദർശിക്കും. രണ്ടാം ദിനം കുമരകത്ത് ഹൗസ് ബോട്ട് യാത്ര നടത്തും. പത്താം തീയതി രാവിലെ ആറുമണിക്ക് തലശ്ശേരിയിൽ തിരിച്ചെത്തും. ഫെബ്രുവരി രണ്ടിലെ വയനാട് പാക്കേജിൽ എൻ ഊര്, കാരാപ്പുഴ ഡാം, ഹണി മ്യൂസിയം, പൂക്കോട് ലെയ്ക്ക് എന്നിവിടങ്ങൾ സന്ദർശിക്കും.
ഫെബ്രുവരി ഒമ്പതിനും 16നും വയനാട്ടിലേക്ക് ജംഗിൾ സഫാരി ടൂർ പാക്കേജ് സംഘടിപ്പിക്കുന്നുണ്ട്. എൻ ഊര്, കാരാപ്പുഴ ഡാം, ഹണി മ്യൂസിയം എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് തോൽപ്പെട്ടി, ബാവലി, തിരുനെല്ലി കാടുകളിലൂടെ സഞ്ചരിച്ച് പിറ്റേന്ന് രാവിലെ നാലുമണിക്ക് തലശ്ശേരിയിൽ തിരിച്ചെത്തും. കൂടാതെ, ഫെബ്രുവരി ഒമ്പതിന് പൈതൽ മല, ഏഴരക്കുണ്ട്, പാലക്കയം തട്ട് ടൂർ പാക്കേജും 16ന് കൊച്ചി കപ്പൽ യാത്രയും 28ന് ഗവി പാക്കേജും ഒരിക്കിയിട്ടുണ്ട്. ഫോൺ: 9497879962
വൈദ്യുതി മുടങ്ങും
ഏച്ചൂർ സെക്ഷൻ ഓഫീസിനു കീഴിൽ എൽ ടി ലൈനിനു സമീപം ഉള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ ഫെബ്രുവരി ഒന്നിന് തരിയേരി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ പത്ത് വരെയും തണ്ടപ്പുറം ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും ഇടവച്ചാൽ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് മൂന്ന് വരെയും കാനിച്ചേരി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ പത്ത് വരെയും കാനിച്ചേരി പള്ളി ട്രാനാഫോർമർ രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയും ഇടയിൽപീടിക ട്രാൻസ്‌ഫോർമർ ഉച്ചയ്ക്ക് ഒന്ന് മുതൽ മൂന്ന് വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും
ക്വട്ടേഷൻ ക്ഷണിച്ചു
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ മെൻസ് ഹോസ്റ്റൽ ബി ബ്ലോക്കിലെ മൂന്നാമത്തെ നിലയിൽ വാട്ടർ ഡിസ്പെൻസർ സ്ഥാപിക്കുന്നതിനു ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി ഏഴിന് രാവിലെ 11 വരെ ക്വട്ടേഷനുകൾ സ്വീകരിച്ചും. വെബ്സൈറ്റ് www.gcek.ac.in. ഫോൺ : 0497 2780225.
കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ ബസുകൾക്ക് നാല് ടയറുകൾ വാങ്ങുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ഫെബ്രുവരി ആറിന് രാവിലെ 11 വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. വെബ് സൈറ്റ് www.gcek.ac.in ഫോൺ : 04972780226
إرسال تعليق