ദേലമ്പാടി പഞ്ചായത്തിലെ തലപ്പച്ചേരിയിലെ മോഹനയുടെ വീട്ടുവളപ്പിലെ കിണറിലാണ് രാവിലെ ചത്ത പുലിയെ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി.
പ്രദേശത്ത് ദിവസങ്ങളായി പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു.രണ്ടു ദിവസം മുമ്പ് തൊട്ടടുത്ത് കർണാടക വനമേഖലയിൽ ആനകൾ തമ്മിൽ ഏറ്റുമുട്ടി ഒരു ആന ചെരിഞ്ഞിരുന്നു.മൂന്നു മാസം മുമ്പ് ദേലംപാടിയിൽ പന്നിക്ക് വെച്ച കെണിയിൽ വീണ് പുലി ചത്തിരുന്നു
إرسال تعليق