കണ്ണൂര്‍ കീഴ്പ്പള്ളിക്കടുത്ത് ചതിരൂരില്‍ വളര്‍ത്തുനായയെ വന്യജീവി ആക്രമിച്ചു


കണ്ണൂര്‍ കീഴ്പ്പള്ളിക്കടുത്ത് ചതിരൂരില്‍ വളര്‍ത്തുനായയെ വന്യജീവി ആക്രമിച്ചു. ചതിരൂരിലെ ബിനോയിയുടെ വളര്‍ത്തുനായയെ ആണ് വന്യജീവി പിടിച്ചുകൊണ്ടുപോയത്. പ്രദേശത്ത് കടുവയിറങ്ങിയതായാണ് നിഗമനം.

പ്രദേശത്ത് വന്യജീവിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞു കിടപ്പുണ്ട്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്തെ വനമേഖലയില്‍ കടുവയുടെതെന്ന് തോന്നുന്ന തരത്തില്‍ കരച്ചില്‍ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.

ആറളം വനമേഖലക്കടുത്തുള്ള പ്രദേശമാണ് കീഴ്പ്പള്ളി.

Post a Comment

أحدث أقدم

Join Whatsapp

Advertisement